ബയോഫ്‌ളോക്‌ കൃഷിയിൽ ഡസോൾവ് ഓക്സിജന്റെ പ്രാധാന്യം !

 

1. ഡിസോൾഡ് ഓക്സിജൻ (DO) മത്സ്യകൃഷിയിൽ ഒരു പ്രധാന ഘടകമാണ്. DO അളവ് 2 mg/L- താഴെയാകുമ്പോൾ, രോഗവും മരണനിരക്കും ഗണ്യമായി വർദ്ധിക്കുന്നു. കുറഞ്ഞ അളവിൽ  ഓക്സിജന്റെ അളവ് മത്സ്യത്തിൽ സമ്മർദ്ദത്തിന് കാരണമാകും, ഇത് വിശപ്പ് കുറയുന്നതിനും ശ്വസന നിരക്ക് വർദ്ധിപ്പിക്കുന്നതിനും നീന്തൽ ശേഷി കുറയുന്നതിനും കാരണമാകുന്നു. കൂടാതെ, ഓക്സിജന്റെ അഭാവം രോഗപ്രതിരോധ ശേഷി, ദഹനം, പ്രത്യുൽപാദനം എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

 

2. മത്സ്യത്തിന് ഭക്ഷണം ശരിയായി ഉപാപചയമാക്കാനും ശ്വസിക്കാനും നീന്താനും ഓക്സിജൻ ആവശ്യമാണ്. വെള്ളത്തിൽ ഓക്സിജൻ കുറഞ്ഞാൽ മത്സ്യം ഭക്ഷണം കഴിക്കുന്നതും ശ്വസിക്കുന്നതും നിർത്തും. തൽഫലമായി, ഓക്സിജന്റെ താഴ്ന്ന നിലയിലേക്ക് പൊരുത്തപ്പെടാൻ സമയം നൽകിയില്ലെങ്കിൽ അവ മരിക്കും.

 

3. ഓക്സിജന്റെ അളവ് എല്ലായ്പ്പോഴും കുറഞ്ഞത് 5 മില്ലിഗ്രാം / ലിറ്റർ നിലനിർത്തണം. നിലയ്ക്ക് താഴെ, മത്സ്യത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയും ഭക്ഷണം നൽകുന്നത് പൂർണ്ണമായും നിർത്തുകയും ചെയ്യും.

 

ബയോഫ്ളോക്കൃഷിയിൽ ഡസോൾവ് ഓക്സിജന്റെ പ്രാധാന്യം !

 

ഡസോൾവ് ഓക്സിജൻ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ഘടകം ആണ് ബയോഫ്ളോക്കൃഷിയിൽ. നമ്മൾക്കറിയാം ബയോഫ്ളോക്കിൽ മീൻ വളർത്തുമ്പോൾ 24 മണിക്കൂറും എയർ പമ്പ് പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ എല്ലാവര്ക്കും അനുഭവം ഉള്ള ഒരു കാര്യം ആയിരിക്കും ബയോഫ്ളോക്ടാങ്കിലെ പമ്പ് എപ്പോഴെങ്കിലും പ്രവർത്തന രഹിതമാകുകയോ ഓക്സിജന്റെ കുറവ് ഉണ്ടാകുകയോ ചെയ്താൽ മീനുകൾ എല്ലാം വെള്ളത്തതിന്റെ മുകളിൽ വന്നു കൂട്ടത്തോടെ നിൽക്കുന്നത് . ഇത്  ഡസോൾവ് ഓക്സിജൻ കുറയുന്നത് കൊണ്ടാണ്.

 

ഡിസോൾവ് ഓക്സിജൻ കുറയുന്ന സാഹചര്യത്തിൽ ലോറോക്സിയുടെ പ്രാധാന്യം ?

ഡിസോൾവ് ഓക്സിജൻ കുറയുന്ന സാഹചര്യത്തിൽ വളരെ ലളിതമായി ചെയ്യാവുന്ന, ഏറ്റവും പെട്ടെന്ന് ചെയ്യാവുന്ന കാര്യമാണ് ഓക്സിജൻ ടാബ്ലറ്റുകൾ പോണ്ടിലേക്കു ഇടുക എന്നത്. ഇവിടെയാണ് നമ്മുടെ പ്രോഡക്റ്റ് ലോറോക്സിയുടെ പ്രാധാന്യം. ഇതിൽ കുറച്ചു ടാബ്ലറ്റുകൾ ഏകദേശം 100 ഗ്രാം (കുളത്തിന്റെ വലിപ്പം അനുസരിച്ചു മാറ്റം വരും) കുളത്തിലേക്ക് നിക്ഷേപിച്ചു കഴിഞ്ഞാൽ ഇതിൽ നിന്നും പതിയെ കുമിളകൾ ആയി ഓക്സിജൻ പുറത്തേക്കു വരുന്നത് കാണാം.

 

ലോറോക്സി ടാബ്ലറ്റ് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനം !

ഡിസോൾവ് ഓക്സിജൻ ടാബ്ലറ്റുകൾ നിക്ഷേപിച്ചു കഴിഞ്ഞാൽ ഏകദേശം 6  മുതൽ  8 മണിക്കൂർ വരെ അതിന്റെ പ്രയോജനം നമ്മുടെ പ്രോഡക്ട് ആയ ലോറോക്സി ടാബ്ലറ്റ് നൽകുന്നതാണ്. തൻമൂലം ഓക്സിജന്റെ കുറവ് മൂലം മീനുകൾ ചാകുന്നത് കുറയ്ക്കുവാൻ സാധിക്കും. അതുപോലെ തന്നെ അമിതമായി പായൽ വളർച്ച ഉള്ള കുളങ്ങളിലും ബയോഫ്ളോക്കിലും ഓക്സിജന്റെ കുറവ് മൂലം മീനുകൾ ചാകുന്നത് കാണാറുണ്ട്. അതിനും ലോറോക്സി ടാബ്ലറ്റ് കുറച്ചു വിതറി കൊടുത്താൽ മീനുകൾ ചാകുന്നത് കുറയ്ക്കുവാൻ സാധിക്കും.

 

ബയോഫ്ളോക്മീൻ കൃഷിയിൽ ഉള്ള എല്ലാവരും തന്നെ അത്യാവശ്യമായി വാങ്ങി സൂക്ഷിക്കേണ്ട ഒന്നാണ് ഓക്സിജൻ ടാബ്ലറ്റുകൾ. എയർ പമ്പുകൾ എന്തെങ്കിലും കാരണത്താൽ പ്രവർത്തിക്കാതെ വരുകയാണെങ്കിൽ സമയത്ത് ലോറോക്സി ടാബ്ലറ്റ് കുറച്ചു വിതറി കൊടുത്താൽ എയർ പമ്പ് മാറ്റി വേറെ ഒന്ന് വെക്കുന്നതിനുള്ള സമയം നമ്മുക്ക് ലഭിക്കുന്നു എന്നത് തന്നെയാണ് പ്രധാനമായ കാരണം.

 

Click Here to Watch Video



ലോറോക്സി ഓക്സിജൻ ടാബ്ലറ്റുകൾ വാങ്ങുന്നതിനു ക്ലിക്ക് ചെയ്യുക



Comments