K-Rail അല്ലെങ്കിൽ speed ട്രെയിൻ ആവശ്യമായ ഒന്ന് തന്നെ ആണെന്നതിൽ സംശയം ഒന്നും തന്നെ ഇല്ല. മറ്റു പല രാജ്യങ്ങളിലും 50 വർഷം മുന്നേ ഉണ്ടായ speed ട്രെയിൻ ഇപ്പോഴും ഇവിടെ വരാത്തതാണ് അതിശയം. Environment പ്രശ്നങ്ങൾ പറയണമെങ്കിൽ ആദ്യത്തെ റയിൽവേ ഉണ്ടാക്കിയതിലും കൂടുതൽ ഒരു environment പ്രശ്നങ്ങളും ഇനി ഉണ്ടാകാനില്ല. ഒരു ദിവസം മുഴുവൻ യാത്ര ചെയ്ത് എത്തേണ്ട സ്ഥലത്ത് 4 മണിക്കൂർ കൊണ്ട് എത്താൻ സാധിക്കുന്ന സംവിധാനം എങ്ങിനെ തള്ളി പറയാനാവും. സ്പീഡ് ഉള്ള ട്രെയിനിനു മാത്രമായി എന്ത് environment പ്രശ്നം ആണ് ഉള്ളത്? മനുഷ്യൻ ഉണ്ടാക്കിയിട്ടുള്ള എല്ലാ കാര്യങ്ങൾക്കും ഉണ്ട് ഈ environment പ്രോബ്ലം. ജീവിത നിലവാരം ഉയർത്താൻ മനുഷ്യൻ ഈ കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കിയപ്പോൾ ഈ പ്രശ്നം ഇല്ലായിരുന്നോ? എന്നിട്ട് ഈ പരിസ്ഥിതി വാദികൾ എല്ലാം ഇന്നും ചെറ്റ കുടിലിൽ ആണോ താമസിക്കുന്നത്? മല പൊട്ടിച്ചു കൊണ്ട് വന്നു ഉണ്ടാക്കിയ വീടിനകത്തു കിടന്നിട്ടാണ് ഈ പരിസ്ഥിതി പ്രേമം പറയുന്നത്, സെൽ ഫോൺ ടവറുകൾ വന്നപ്പോൾ എന്ത് മുട്ടൻ സമരങ്ങളാരുന്നു? കാക്ക ചത്തു പോകും, കോഴി ചത്തു പോകും, മുയലിനു മുടന്തു വരും, മനുഷ്യന് ക്യാൻസർ വരും, എന്നിട്ട് ആ പരിസ്ഥിതി പ്രേമികൾ എല്ലാം കൂടി ഇപ്പോൾ മൊബൈൽ ഫോൺ വഴി ഫേസ്ബുക്കിലൂടെ ആണ് സമരം. കമ്പ്യൂട്ടർ വന്നപ്പോൾ ഒരുപാടു പേരുടെ തൊഴിലിനെ ബാധിക്കും എന്ന് പറഞ്ഞു സമരം നടന്നില്ലേ? എന്നിട്ട് കമ്പ്യൂട്ടർ വന്നില്ലേ? മൊബൈൽ ഫോൺ വന്നപ്പോൾ എത്ര std ബൂത്തുകൾ ആണ് പൂട്ടി പോയത്? എന്നിട്ട് ഇപ്പോൾ ആരും മൊബൈൽ ഉപയോഗിക്കുന്നില്ലേ? K-Rail അല്ലെങ്കിൽ speed train വേണം എന്നതിന് ഒരു തർക്കവും ഇല്ല.
ഇനി പ്രതിപക്ഷ പാർട്ടികൾ എന്തിനാണ് ഇതിനെതിരെ സംസാരിക്കുന്നത്? ഇപ്പോൾ നടന്നാൽ അവരുടെ ഭരണം വന്നാൽ ഇനിയൊരു K-റൈലിനു സാധ്യത ഇല്ല, ഒരു സ്പീഡ് ട്രെയിനിനു ക്രെഡിറ്റ് എടുക്കാൻ ആവില്ല എന്ന തിരിച്ചറിവാണ് പ്രതിപക്ഷത്തെ സമരത്തിന് പ്രേരിപ്പിക്കുന്ന കാരണം. ഈ സമരങ്ങൾ എല്ലാം നടത്തുന്നത് ജനങ്ങൾ ആണെന്ന് കരുതുന്നത് മണ്ടത്തരം ആണ്, അതാണല്ലേ ഒരേ ആളുകളെ പല സ്ഥലത്തും കല്ല് പറിക്കാൻ കാണുന്നത്?
പ്രതിപക്ഷം സമരം ചെയ്യുക തന്നെ വേണം അത് സ്പീഡ് ട്രെയിൻ വരാതിരിക്കാൻ അല്ല, മറിച്ച് ഇത് വരുമ്പോൾ ബാധിക്കുന്ന ആളുകൾക്കു മതിയായ compensation വാങ്ങി കൊടുക്കാൻ ആകണം, അത് എത്രയാണെന്ന് വ്യക്തത വരുത്താൻ ആകണം, ബാധിക്കപ്പെടുന്നവർക് എത്ര കൊടുത്താലും അധികമാവില്ല, കാരണം ബാക്കി 3.5 കോടി ആളുകൾക്കു ഉപകാരത്തിന് വേണ്ടി അവർ വഴി മാറുമ്പോൾ അവരെ വെറുതെ കൊണ്ട് കാട്ടിൽ കളയുക അല്ല വേണ്ടത്, അവരുടെയും അവരുടെ അടുത്ത തലമുറയ്ക്കും വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തു അവരെ സംരക്ഷിക്കുക ആണ് വേണ്ടത്. അതിനാണ് പ്രതിപക്ഷം വേണ്ടത്. ബാധിക്കപ്പെടുന്നവരുടെ ഭയം മാറ്റി എടുക്കേണ്ടതും മതിയായ compensation വാങ്ങി കൊടുക്കേണ്ടതും ഈ രാഷ്ട്രീയ കാരുടെയും പരിസ്ഥിതി വാദികളുടെയും കൂടെ ഉത്തരവാദിത്തം ആണ്, അതിനാണ് അവർ മുൻകൈ എടുക്കേണ്ടത്.
Comments
Post a Comment