ചിലർ കാണുന്നതാണ് സത്യം എന്ന് വിശ്വസിക്കുന്നു ചിലർ കേൾക്കുന്നത്, ചിലർ മറ്റുള്ളവർ പറയുന്നത് സത്യം എന്ന് കരുതുന്നു. എന്നാൽ ഓരോ വശങ്ങളിലൂടെയും നോക്കുമ്പോൾ സത്യം ഓരോ രീതിയിലാണ്. മഹാവീര്യർ പറയാൻ ഉദ്ദേശിക്കുന്നത് അത് തന്നെയാണ്, അല്ലെങ്കിൽ മഹാവീര്യർ എന്ന സിനിമയിലൂടെ പറയുന്നത് അതാണ്.
ഇന്ന് മഹാവീര്യർ എന്ന സിനിമ കണ്ടു. ഒരുപാട് ഡീഗ്രൈടുകൾക്കിടയിലും ചിലർ നല്ലത് പറഞ്ഞപ്പോൾ കാണണം എന്ന് തോന്നിയതിനാൽ പോയി കണ്ടതാണ്, വലിയ പ്രതീക്ഷ ഇല്ലാതെ തന്നെ. പടം തുടങ്ങിയപ്പോൾ വളരെ കുറച്ച് ആളുകൾ മാത്രം ഉണ്ടായിരുന്നത് തുടങ്ങി 3 മിനിറ്റുകൾക്കകം ഹൗസ്ഫുൾ ആയി.
രണ്ടു കാലഘട്ടങ്ങൾ കാണിച്ചു ഒരു ഫാന്റസി മൂഡിൽ കഥ പറയുമ്പോൾ പലർക്കും ഉണ്ടായേക്കാവുന്ന കൺഫ്യുഷനുകൾ മാത്രമാണ് ഡീഗ്രൈടുകളുടെ ആധാരം. എല്ലാ സിനിമകളും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് പോലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നത് മാത്രം ആകണമെന്ന് വാശി പിടിക്കുന്നതാണ് നമ്മുടെ എല്ലാം കുഴപ്പം. കുറെയൊക്കെ ചിന്തിക്കാനും കൂടെ ഉള്ള സിനിമകൾ വേണം. അത്തരത്തിൽ ഉള്ള ഒന്നായാണ് മഹാവീര്യർ എനിക്ക് അനുഭവപ്പെട്ടത്.
സിനിമകൾ ഒന്നും ഇന്നുവരെ ഒരു റിവ്യൂ പോലും എഴുതിയിട്ടില്ലാത്ത ആളാണ് ഞാൻ. എന്തോ ഇത് കണ്ടപ്പോൾ എഴുതണം എന്ന് തോന്നിയത് കൊണ്ട് എഴുതിയതാണ്. മഹാവീര്യർ എന്ന സിനിമ എന്തായാലും ഒന്ന് എക്സ്പീരിയൻസ് ചെയ്യാവുന്ന ഒരു സിനിമ തന്നെയാണ്.
സിനിമയുടെ ബാക്കി കാര്യങ്ങൾ എല്ലാം കൂടുതൽ ആഴത്തിൽ സിനിമ നിരൂപണം നടത്തുന്നവർ എഴുതട്ടെ. എന്തായാലും ഒരു ബോറടിയും ഇല്ലാതെ കാണാൻ കഴിയുന്ന സിനിമ ആയാണ് എനിക്ക് തോന്നിയത്. മലയാളത്തിൽ ഇന്നുവരെ കാണാത്ത ഒരു അവതരണ രീതി എന്ന നിലയിൽ സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം അഭിനന്ദനം അർഹിക്കുന്നു.
Comments
Post a Comment